ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന് ഫോര്‍ പബ്ലിക് സര്‍വീസ് സംഘടനയുടെ (ക്യാപ്സ്) ആഭിമുഖ്യത്തില്‍ നവംബര്‍ 29-ാംതീയതി വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ 2014ലെ സ്നേഹസന്ധ്യയും താങ്ക്സ് ഗിവിംഗും കൊണ്ടാടും. മാനുഷികമായ സ്നേഹവും നന്ദിയും പ്രടമാക്കുന്ന വൈവിദ്ധ്യമേറിയ കലാപരിപാടികള്‍ സ്നേഹസന്ധ്യയുടെ പ്രത്യേകതകളാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഫാന്‍സി ഡ്രസ് കോമ്പറ്റീഷന് മറ്റ് സംഗീത ശില്‍പ്പം, കോമഡി സ്കിറ്റുകള്‍, നൃത്തനൃത്യങ്ങള്‍ ഈ കലാസന്ധ്യക്ക് അതീവ ചാരുത പകരും. നയിനാന്‍ മാത്തുള്ള, എബ്രഹാം തോമസ്, പൊന്നുപിള്ള, ഷിജി മോന് ഇഞ്ചനാട്ട്, ഡോക്ടര്‍ മനു ചാക്കൊ, തോമസ് തയ്യില്‍, ജോണ്‍ വര്‍ക്ഷീസ്, എബ്രഹാം നെല്ലിപിള്ളില്, കെ.കെ. ചെറിയാന്, റെനി കവലയില്‍, സാമുവല്‍ മണ്ണക്കര തുടങ്ങിയവര്‍ സ്നേഹസന്ധ്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സംഘാടകര്‍ ഏവരേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
Comments