അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ ആറിന് വൈകിട്ട് 5 മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. വൈകിട്ട് 5 മുതല്‍ 6 വരെ സോഷ്യല്‍ അവര്‍, 6 മുതല്‍ 9 വരെ ദൃശ്യശ്രാവ്യ വിസ്മയങ്ങളുമായി കലാവിരുന്ന്, 9 മണ്ക്ക് വിഭവസമൃദ്ധമായ സദ്യ എന്നിവ ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മോടി കൂടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇവന്സിലുള്ള പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ വെച്ചാണ് ഈവര്‍ഷത്തെ പരിപാടികള്‍ നടക്കുന്നത്. അഗസ്റ്റയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി തോമസ് വി. ജോഷ്വാ (പ്രസിഡന്റ്), അനില്‍ പിള്ള (വൈസ് പ്രസിഡന്റ്), ശിവജി ചിദംബരം (ട്രഷറര്‍), സുജിത പരമേശ്വരന്, കുഞ്ഞുമോള്‍ ഏബ്രഹാം, ജോയല്‍ തോമസ്, രാജലക്ഷ്മി ആനന്ദ്, ക്രിസ്റ്റന്‍ സുരാവോ, ഷോണ്‍ ജോബ് എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Comments