മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2015 കമ്മിറ്റിയിലേക്ക് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍
Text Size
Story Dated: Friday, November 28, 2014 12:52 hrs UTC
ഹൂസ്റ്റന്‍: കേരള ഹൗസ് എന്ന ഹൂസ്റ്റന്‍ മലയാളികളുടെ സ്വപ്നം സാക്ഷാത്കരിക്കുകയും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്പേന്തിയില് ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ജോര്‍ജ് ഏബ്രഹാം എന്ന രാജു 2015 വര്‍ഷത്തെ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ സാരഥ്യത്തിന് തയ്യാറായി മുമ്പോട്ടു വന്നിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം വിവിധ തുറകളില്‍ പ്രാഗത്ഭ്യം നേടിയവരാണ് പ്രവര്‍ത്തനത്തിന് തയ്യാറായി മുമ്പോട്ടു വന്നിട്ടുള്ളത്.
ഈ സംരംഭത്തില്‍ അദ്ദേഹം എല്ലാ മലയാളികളുടേയും പിന്തുണ നേടുന്നു.
കേരളത്തിലെ ഏറ്റവും ബൃഹത്തായ ജീവകാരുണ്യ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതു നടപ്പിലാക്കുകയും ചെയ്തത് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു പറ്റം മലയാളികള്‍ അനേക നാളുകള്‍ നടത്തിയ ത്യാഗത്തിന്റെ ഫലമാണ് 1996 ല്‍ ഹൂസ്റ്റന്‍ മലയാളികള്‍ക്കു സ്വന്തമായ കേരള ഹൗസ്.
ജോര്‍ജ് ഏബ്രഹാം സ്ഥാനാര്ത്ഥിയാണെന്നറിഞ്ഞതു മുതല്‍ വിവിധ തുറകളിലുള്ള അമേരിക്കന്‍ മലയാളികള്‍ അദ്ദേഹത്തിനു പിന്തുണയുമായി മാധ്യമങ്ങളിലൂടെയും നേരിട്ടും ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തെ എതിരില്ലാതെ വിജയിപ്പിക്കണമെന്നാണ് അദ്ദേഹത്തെ അറിയുന്നവരുടെ ഭൂരിപക്ഷ അഭിപ്രായം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 281 235 8600 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments