ന്യൂജേഴ്സി: ദൈവപുത്രന് ഭൂമിയില്‍ ഭുജാതനായതിനെ ഓര്‍മ്മപ്പെടുത്തി, ന്യൂജേഴ്സി സെന്റ്സ് ബസേലിയോസ്- ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് (Sts.Basilios-Gregorios Orthodox Church) ദേവാലയത്തില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ജീസസ് ഈസ് ദി റീസണ്‍ ഫോര്‍ ദി സീസണ് (Jesus is the reason for the season) പരിപാടി ഗംഭീരമായി. ആഴ്ചകളോളം നീണ്ട അശ്രാന്ത പരിശ്രമം, നിലയ്ക്കാത്ത കരഘോഷങ്ങളാല്‍ മുഖരിതമായപ്പോള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും മുഖത്ത് ആനന്ദലഹരി. ഡിസംബര്‍ 24-ന് വൈകുന്നേരം ഏഴുമണിക്കു ദേവാലയത്തില്‍ ക്രിസ്മസ് ശുശ്രുഷ.
ഓര്‍ത്തഡോക്സ് സഭയുടെ അഭിവന്ദ്യപിതാവ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. സി.സി.മാത്യു അച്ചനും, വിജയ് തോമസ് അച്ചനും സഹകാര്‍മികരായി പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതാണ്. സന്ധ്യാ പ്രാര്‍ത്ഥനയിലും, വിശുദ്ധകുര്‍ബാനയിലും സംബന്ധിച്ച് അനുഗ്ര ഹങ്ങള്പ്രാപിക്കുവാന്, ഇടവകാഗങ്ങള്‍ കുടുംബസമേതം എത്തിച്ചേരണമെന്ന് ദേവാലയ സെക്രട്ടറി സണ്ണിജേക്കബ്, ട്രഷറര്‍ ജോര്‍ജ് മാത്യു (ബൈജു) എന്നിവര്‍ അറിയിച്ചു. ന്യൂജേഴ്സിയില്‍ നിന്ന് അനില്‍ പുത്തന്‍ചിറ അറിയിച്ചതാണിത്.
Comments