സാജു കണ്ണമ്പള്ളി
ചിക്കാഗോ : സെന്റ് തോമസ് രൂപതാ വികാരി ജനറാളും ക്നാനായ റീജിയന് ഡയറക്ടറും മോര്‍ട്ടന്‍ ഗ്രേവ് സെന്റ് മേരീസ് ഇടവക വികാരിയുമായ മോണ്‍ തോമസ് മുളവനാലിന്റെ പൌരോഹിത്യജൂബിലി ഇടവകജനങ്ങള്‍ സമുചിതമായി ആഘോഷിച്ചു. സെന്റ് തോമസ് രൂപത സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയോട് കൂടി ആഘോഷ പരിപാടിയ്ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് ഫാ. തോമസ് മുളവനാലിന്റെ പൌരോഹിത്യ ജിവിതത്തിലെ വിവിധ മേഘലകളിലെ പ്രവര്‍ത്തനങ്ങളെപറ്റി അസി. വികാരി ഫാ.സുനി പടിഞ്ഞാറേക്കര വിശദമായി പ്രതിപാദിച്ചു. ഇടവകയുടെ ജൂബിലി ഫലകം ഇടവക ജനങ്ങള്‍ക്ക് വേണ്ടി മാര്‍ ജോയി ആലപ്പാട്ട് ഫാ. മുളവനാലിന് സമര്‍പ്പിച്ചു. തുടര്‍ന്ന് അഭി. പിതാവിനോടും ഇടവക ഭാരവാഹികളോടും ചേര്‍ന്ന് ഫാ. തോമസ് മുളവനാല്‍ ജൂബിലി കേക്ക് മുറിച്ചു.
Comments