ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്) ക്രിസ്തുമസ് പുതുവത്സരാഘോഷവും 2015- ലെ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും മാപ് ഐസിസി സെന്റെറില്‍ വെച്ച് നടത്തപ്പെട്ടു .
ജനുവരി 3 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ അമേരിക്കന്‍ ദേശിയ ഗാനം സാക്കരി സാബുവും ഇന്ത്യന്‍ ദേശിയ ഗാനം ശ്രീദേവിയും ആലപിച്ചു. വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി തോമസ് വന്നു ചേര്‍ന്ന എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. 2015 ലെ പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം റെവ്. ജിജു ജോണ്‍, ജിബി തോമസ്, ഡാനിയേല്‍ പി തോമസ്, സിജു ജോണ്‍, ജോണ്സഭന് മാത്യു, സാബു സ്കറിയ എന്നിവര്‍ ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് സാബു സ്കറിയ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം മാപ് നടത്തിയ സേവനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും 2015 ലെ മാപിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് അംഗങ്ങളുടെ പിന്തുണയും സഹകരണവും അഭ്യര്തിക്കുകയും ചെയ്തു.
ഫിലാഡല്‍ഫിയായിലെ ബഥേല്‍ മാര്‍ത്തോമ പള്ളി വികാരി റെവ്.ജിജു ജോണ്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്കുകയുണ്ടായി. ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ് ആശംസ അര്‍പ്പിക്കുകയും സെക്രട്ടറി സിജു ജോണ്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
പൊതുയോഗത്തിന് ശേഷം നടന്ന ഗാനമേളയില്‍ സാബു പാമ്പാടിയുടെ നേതൃത്വത്തില്അനൂപ്, ബിജു, ശ്രീദേവി, രമ്യ, ക്രിസ്റ്റീ, ജസ്ലിന് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കലാ മേളയുടെ ങഇ യായി അനു സ്കറിയപ്രവര്ത്തിച്ചു.സ്നേഹവിരുന്നോട്കൂടി ആഘോഷങ്ങള്‍ പര്യവസാനിച്ചു. സോബി ഇട്ടി അറിയിച്ചതാണിത്.
Comments