മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈവര്‍ഷത്തെ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ മാസം 15-ന് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടുകുടി നടത്തപ്പെട്ടു. സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടിയുടെ പ്രാര്‍ത്ഥനയോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിച്ചു. ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച് വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ക്രിസ്മസ് ദീപം തെളിയിക്കുകയും, ജോണ്സണ് തോമസ് ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്തു.
അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള സമാജത്തിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന മുപ്പതാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനവും തദവസരത്തില്‍ നടന്നു. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു മുഖ്യാതിഥിയായിരുന്നു. ഹന്നാ മധുക്കര്‍ രചിച്ച് യൂത്ത് ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച ലഘുനാടകം പരിപാടികള്‍ക്ക് തിളക്കംകൂട്ടി.
കേരള സമാജം പ്രസിഡന്റ് ജോണ്‍ തോമസ്, കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം ഈ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ മലയാളി സുഹൃത്തുക്കളോടുമുള്ള നന്ദിയും ആദരവും അറിയിച്ചു. അതോടൊപ്പം തന്നെ സമാജത്തിന്റെ ഈവര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ജോസ്മാന്‍ കരേടന്, മത്തുക്കുട്ടി തുമ്പമണ്‍, കാത്തിയ, ജോമി ആന്‍ഡ് കളേഴ്സ് ഫാഷന്‍സ് തുടങ്ങിയവരോടുള്ള നന്ദിയും കടപ്പാടും പ്രസിഡന്റ് ജോണ്‍ തോമസ് എടുത്തു പറയുകയുണ്ടായി.
ആഘോഷപരിപാടികള്‍ക്ക് ജോണ്‍ തോമസ്, മനോജ് നായര്‍, അജി ഏബ്രഹാം, പ്രിന്‍സ് മോന് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments