സ്പാര്‍ക്ക്സ് (നവേഡ) : സ്പാര്‍ക്ക്സ് മിഡില്‍ സ്കൂളില്‍ ഇന്ന് രാവിലെ 7.16 ന് 12 വയസുകാരന് നടത്തിയ വെടിവെപ്പില്‍ സ്കൂളിലെ മാത്ത് അധ്യാപകന് കൊല്ലപ്പെടുകയും, രണ്ടു വിദ്യാര്‍ഥികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മാതാപിതാക്കളുടെ സെമി ഓട്ടോമാറ്റിക്ക് തോക്കുമായാണ് 12 വയസുകാരന് സ്കൂളില്‍ എത്തിയത്. സ്കൂളില്‍ എത്തിയ വിദ്യാര്‍ഥി വെടി വെപ്പാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് വെടിയേല്ക്കാതിരിക്കുന്നതിന് വിദ്യാര്‍ഥികളുടെ മുമ്പില്‍ ഒരു കവചം തീര്‍ക്കുകയായിരുന്നു അധ്യാപകന്. അധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെട്ടിട്ടും മാറി നില്‍ക്കാഞ്ഞത് 12 വയസുകാരനെ രോഷാക്കുലനാക്കി. തുടര്‍ന്ന് അധ്യാപകന്റെ മാറിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. റഗ്ഗി ലാ-ന്ന്റ്സ് ബെറി എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടതെന്ന് സ്പാര്‍ക്ക്സ് ഡപ്യൂട്ടി ചീഫ് ടോം മില്ലര്‍ പറഞ്ഞു. വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 വയസുളള രണ്ടു വിദ്യാര്‍ഥികള്‍ അപകട നിലതരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പുറത്തു വിട്ട ബുളളറ്റിനില്‍ പറയുന്നു. ആറ് റൗണ്ട് വെടിയുതിര്‍ത്തതായി ദൃക്ക് സ-ക്ഷികള് പറഞ്ഞു. വെടിവെപ്പിനുശേഷം സ്വയം തോക്ക് തനിക്കു നേരെ ചൂണ്ടി 12 വയസുകാരനും വെടിയേറ്റു മരിച്ചു. ഈ വിദ്യാലയ വര്‍ഷം ആരംഭിച്ചതിനുശേഷം ഹൈസ്കൂള്‍, മിഡില്‍ സ്കൂള്‍, എലിമെന്ററി സ്കൂള്‍ തുടങ്ങി നിരവധി സ്കൂളിലാണ് വെടിവെപ്പ് സംഭവങ്ങള്‍ ഉണ്ടായത്. ഇന്ന് നടന്ന വെടിവെപ്പിന് വിദ്യാര്‍ഥിയെ പ്രേരിപ്പിച്ചതെന്തായിരുന്നു വെന്നു അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാക്കുകയുളളൂ എന്ന് ഡിസ്ട്രിക്റ്റ് പൊലീസ് ചീഫ് മൈക്ക് പറഞ്ഞു.
Comments