താമ്പാ: കഴിഞ്ഞ ശനിയാഴ്ച (11/09/2013) നടന്ന നാല്‍പ്പത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം `ഹൈക്കൂ കവിതകള്‍' എന്നതായിരുന്നു. പ്രസ്തുത വിഷയത്തില്‍ പ്രശസ്ത മലയാള കവി ചെറിയാന് കെ. ചെറിയാന് പ്രബന്ധം അവതരിപ്പിച്ചു. ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മുന്‍ അദ്ധ്യാപകനും മലയാളം വകുപ്പ് അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. ഐ. ഇസ്താക്ക്, ചങ്ങനാശ്ശേരി എന്‍. എസ്. എസ്. കോളേജ് അദ്ധ്യാപകനും പ്രസിദ്ധ സാഹിത്യകാരനുമായ മനോജ് കുറൂര്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. മലയാള ഭാഷ മരിച്ചിട്ടില്ലെന്നും കൂടുതല്‍ ആളുകള്‍ ഹൈക്കൂ കവിതാ രചനയില്‍ താത്പര്യം കാണിക്കുന്നത് മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ് നല്കുന്നതെന്നുമുള്ള അഭിപ്രായങ്ങളും സാഹിത്യ സല്ലാപ ചര്‍ച്ചയില്‍ ഉയരുകയുണ്ടായി.
ജോസഫ് നമ്പിമഠം, എബ്രഹാം തെക്കേമുറി, ഡോ: രാജന് മര്‍ക്കോസ്, ജോര്‍ജ്ജ് മുകളേല്‍, ഡോണാ മയൂര, എ. സി. ജോര്‍ജ്ജ്, ഡോ: മര്‍സിലിന്‍ ജെ. മോറിസ്, മോന്‍സി കൊടുമണ്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, പി. വി. ചെറിയാന്, ജോര്‍ജ്ജ് കുരുവിള, മാത്യു ഒഴുകയില്‍, ജോസ് ഓച്ചാലില്‍, അനില്‍ ഫിലിപ്പ്, ഷിജു ടെക്സാസ്, അബ്രാഹം തടത്തില്‍, തോമസ്, ജെയിംസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സജി കരിമ്പന്നൂര്‍, സുനില്‍ മാത്യു വല്ലാത്തറ, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്, മാത്യു മൂലേച്ചേരില്‍, റജിസ് നെടുങ്ങാടപ്പള്ളില്‍, ജയിന് മുണ്ടയ്ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ശനിയാഴ്ച (11/16/2013) നടത്തുന്ന അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ഡോ: സത്യവ്രിതന് ആയിക്കും `റാഗിംഗ്' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. അടുത്ത ഞായറാഴ്ചയിലെ (11/24/2013) വിശേഷ `അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ'ത്തില്‍ `ദക്ഷിണാമൂര്‍ത്തി സംഗീത സന്ധ്യ' നടത്തുന്നതാണ്.
ജയന് ഊട്ടുകളം ആയിരിക്കും ദക്ഷിണാമൂര്‍ത്തി അനുസ്മരണം നടത്തുന്നത്. ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് . 18629020100 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 Join us on Facebook https://www.facebook.com/groups/142270399269590/
Comments