ഫിലാഡല്‍ഫിയ: സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനായ അലക്സ് തോമസിന് പെന്‍സില്‍വേനിയ ഗവര്‍ണറുടെ കമ്യൂണിറ്റി അവാര്‍ഡ് ലഭിച്ചു. നവംബര്‍ 22-ന് നടക്കുന്ന ഏഷ്യന്‍ ഫെഡറേഷന് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ബാങ്ക്വറ്റിലാണ് അവാര്‍ഡ് സമ്മാനിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് ഡയറക്ടറില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച അലക്സ് ഏഷ്യന്‍ ഫെഡറേഷന്റെ സ്ഥാപക നേതാവാണ്. ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റ്, പമ്പ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്മാന്, ഏഷ്യന്‍ ഫെഡറേഷന് വൈസ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പോലീസ് കമ്മീഷണറുടെ അഡൈ്വസറി ബോര്‍ഡ് അംഗം, ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ അഡൈ്വസറി ബോര്‍ഡ് അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളി ബില്‍ഡിംഗ് കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സജീവമാണ്.
Comments