ഹൂസ്റ്റണ്‍ : മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സ്പെഷല്‍ ജനറല്‍ ബോഡിയോഗം ഡിസംബര്‍ 7 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കേരള ഹൗസില്‍ വെച്ച് ചേരുന്നതാണ്. സംഘടനയുടെ നിലവിലുള്ള ബൈലോ ഭേദഗതി ചര്‍ച്ചചെയ്യുന്നതിനും, അംഗീകരിക്കുന്നതിനും ചേരുന്ന ഈ പൊതുയോഗത്തില്‍ അസ്സോസേയേഷന്റെ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 14 ശനിയാഴ്ച നടക്കുന്ന വാശിയേറിയ അസ്സോസിയേഷന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ മൂന്ന് പേനലുകളാണ് മത്സരിക്കുന്നത്. എബ്രഹാം ഈപ്പന് അറിയിച്ചതാണീ വിവരങ്ങള്‍. സ്റ്റാഫോര്‍ഡ് 1415 പേക്കര്‍ ലൈനിലുള്ള കേരള ഹൗസിലാണ് പൊതുയോഗം ചേരുന്നത്.
Comments