ഫ്ളോറിഡ: ഡിസംബര്‍ 14-ന് ഫ്ളോറിഡയിലെ കേരളാ അസോസിയേഷന് ഓഫ് സൗത്ത് പാംബീച്ചും, ഡിസംബര്‍ 15-ന് കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയും നടത്തുന്ന ഫോമാ ഫിലാഡല്‍ഫിയ കണ്വന്ഷന് രജിസ്ട്രേഷന് കിക്ക്ഓഫുകളില് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഫിലാഡല്‍ഫിയയില്‍ നിന്നും 30-മിനിറ്റകലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്ററിലാണ് ഫോമാ കണ്വന്ഷന് കൊടി ഉയരുന്നത്. കണ്‍വന്‍ഷന്റെ വിജയത്തിനായി 54 അംഗ സംഘടനകളും ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അമേരിക്കയിലേയും കേരളത്തിലേയും രാഷ്ട്രീയ പ്രമുഖര്‍, കലാ-സാംസ്കാരിക നായകന്മാര്, സിനിമാ താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്റെ വിജയത്തിനായി എഴുപതോളം കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ 14-നും 15-നും നടക്കുന്ന കിക്ക്ഓഫുകളിലേക്ക് ഫ്ളോറിഡയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും റീജിയണല്‍ വൈസ് പ്രസിഡന്റ് സേവി മാത്യു സ്വാഗതം ചെയ്തു.
Comments