ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28ന് നടത്തുമെന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന് എന്നിവര്‍ അറിയിച്ചു. യോങ്കേഴ്സിലെ 20 ബക്കിങ്ഹാം റോഡിലുള്ള ബയറന്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക. ക്നാനായ സിറിയന്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അയൂബ് മോര് സില്‍വാനോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കുന്നതായിരിക്കും. ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ് അവതരിപ്പിക്കുന്ന നൃത്ത കലാരൂപവും, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന നാടന്‍ കലാരൂപങ്ങളും ഹൃദ്യമാകും.
രാവിലെ 10 മണിമുതല്‍ സ്പെല്ലിങ് ബീ മത്സരങ്ങളും, മൂന്നുമുതല്‍ നാലുവരെ ജനറല്‍ ബോഡി മീറ്റിങ്ങും ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്നേഹിതരും കടന്നുവന്ന് പരിപാടി വിജയിപ്പിക്കണമെന്നും പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് രാജന് ടി. ജേക്കബ്, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്, ജോയിന്റ് സെക്രട്ടറി വര്‍ഗ്ഗീസ് തൈക്കൂട്ടം, ട്രഷറര്‍ കുരൂര്‍ രാജന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Comments