ഗാര്‍ലാന്റ്(ടെക്സസ്) : ഫെബ്രു 14 മുതല്‍ 16വരെ വാഷിംഗ്ടണ്‍ ഡി.സി.ല്‍ നടക്കുന്ന ഫൂച്ചര്‍ മെഡിക്കല്‍ ലീഡേഴ്സ് കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാന്‍ ഫിയോനാ ചെറിയാന് ഔദ്യോഗിക ക്ഷണം ലഭിച്ചു. ഗാര്‍ലാന്റ് ഹൈസ്ക്കൂള് പത്താം സ്റ്റാന്റേര്‍ഡ് വിദ്യാര്‍ത്ഥിനിയായ ഫിയോനാ വിദ്യാഭ്യാസരംഗത്ത് പ്രകടിപ്പിക്കുന്ന അസാധാരണ കഴിവുകള്‍ പരിഗണിച്ചാണ് ഭാവി ഡോക്ടര്‍മാരുടെയും, ശാസ്ത്രജ്ഞരുടേയും കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചതെന്ന് നാഷ്ണല്‍ അക്കാദമി ഓഫ് ഫൂച്ചര്‍ ഫിസിഷ്യന്‍സ് ആന്റ് സയന്റിസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കോണി മര്ലാനൊയുടെ അറിയിപ്പില്‍ പറയുന്നു. ഗാര്‍ലന്റ് ഇന്‍ഡിപെഡന്റ് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ഫിയോനക്ക് മാത്രമാണ് ക്ഷണം ലഭിച്ചിട്ടുള്ളത്.
വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടക്കുന്ന കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുമെന്ന് ഫിയോനയുടെ പിതാവ് പറഞ്ഞു. ഗാര്‍ലന്റില്‍ താമസിക്കുന്ന വിനോദ് ചെറിയാന്റെയും പരേതയായ ഷൈനി വിനോദിന്റെയും മകളാണ് ഫിയോനാ ചെറിയാന്. വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും, സജീവമായ ഫിയാനൊ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യൂത്ത് ലീഗ് അംഗം കൂടിയാണ്.
Comments