ഡാലസ്: കേരളത്തിലെ പ്രശസ്ത എഴുത്തികാരിയും, സാമൂഹ്യ, സാംസ്കാരിക തലങ്ങളില്‍ നിറഞ്ഞു നല്ക്കുന്ന ശ്രീമതി. ഷീല മോന്‍സ് മുരിക്കന്‍ ഡാലസ് സൗഹൃദ വേദിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
`ഇക്കാമല്ലി ഇക്കുട്ടാമല്ലി' എന്ന പുസ്തകത്തിലൂടെ കേരളത്തിലെ വായനക്കാരുടെ പ്രീതി നേടിയ ഷീല മോന്സ്് ഹൃസ്വ സന്ദര്ശിനത്തിനു അമേരിക്കയില്‍ എത്തി.ജനുവരി 25 നു ഡാലസ് സൗഹൃദ വേദിയുടെ റിപബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടത്തുന്ന വനിതാ സെമിനാറുകളില്‍ ശ്രീമതി.ഷീല മോന്‍സ് ചര്‍ച്ചകള്‍ നയിക്കും. കരോള്ടണ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനത്തില്‍ ഡാളസിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുമെന്ന് സെക്രടറി അജയകുമാര്‍ അറിയിച്ചു.
Comments