കുവൈത്ത് : ഐ.സി.എഫ്. കുവൈത്ത് കമ്മിറ്റിയുടെ കീഴില്‍ അബ്ബാസിയയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഐ.സി.എഫ്. സെന്‍ട്രല്‍ മദ്റസ സംഘടിപ്പിക്കുന്ന 'മീലാദ് ഫെസ്റ്റ് 2014' ജനുവരി 24ന് വ്യാഴാഴ്ച ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുടെ വിവിധയിനം കലാ-സാഹിത്യ മത്സരങ്ങള്‍, ദഫ് മേളം, ഖുര്‍ആന്‍ പാരായണ മത്സരം എന്നിവയും, ''പ്രവാചക ശിക്ഷണം എന്നത്തേയും മാതൃക'' എന്ന ടൈറ്റിലില്‍ ഇസ്ലാമിക് പാരന്റിംഗ് ക്ലാസ്സും, തുടര്‍ന്ന് മദ്ഹ് ആലാപന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള പരിപാടിയിലേക്ക് വിവിധ ഏരിയകളില്‍ നിന്ന് വാഹന സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 67645032, 97975913 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments