You are Here : Home / USA News

അരിസോണയില്‍ വിഷു മഹോത്സവം ഏപ്രില് 15 ന്

Text Size  

Story Dated: Wednesday, April 04, 2018 02:52 hrs UTC

മനു നായര്‍

 

ഫീനിക്‌സ്: കണിയുടെ ഐശ്വര്യവും, കൈനീട്ടവുമായി അരിസോണയിലെ മലയാളികള്‍ ഏപ്രില്‍ 15 ന് ഞാറാഴ്ച ഇന്‍ഡോ അമേരിക്കന് കള്ച്ചറല് സെന്റെറില്‍ വച്ച് വിപുലമായി വിഷു ആഘോഷിക്കുന്നു. രാവിലെ 10 മണിക്ക് ഭദ്രദീപം കൊളുത്തി പ്രത്യേക പ്രാര്‍ത്ഥനയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും നിറച്ചു, അലക്കിയ വസ്ത്രവും, പൊന്നും, വാല്‍ക്കണ്ണാടിയും, വെള്ളരിയും, മറ്റു കാര്‍ഷിക വിഭവങ്ങളും, കണികൊന്നപ്പൂവും , കിഴക്കോട്ടു തിരിയിട്ടു കത്തിച്ചു വച്ച നിലവിളക്കും, കൂടെ ശ്രീകൃഷ്ണ വിഗ്രഹവും വച്ചുള്ള വിഷുക്കണി ദ4ശനവും, വിഷുക്കൈനീട്ടവും, വിഷുസദ്യയുമൊക്കെയായി പരമ്പരാഗത രീതിയില്‍ വിഷു ആഘോഷിക്കുന്നു. കേരളാ ഹിന്ദൂസ് ഓഫ് അരിസോണയാണ് അതിമനോഹരമായ ഈ വിഷു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിഷു ആഘോഷത്തോടനുബന്ധിച്ചു ആരിസോണയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ ഗാനങ്ങള്, ലഘു നാടകം, നൃത്തൃനൃര്‍ത്തങ്ങള്, തുടങ്ങി കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ പരിപാടികള് അരങ്ങേറും. കലാപരിപാടികള്‍ക്ക് മഞ്ജു രാജേഷ്, ദിവ്യ അനുപ് , സ്വപ്ന സജീവന്‍ എന്നിവര്‍ ചുക്കാന്‍ പിടിക്കും. കേരളത്തിന്റെ തനതായ രുചികൂട്ടുകളാല് ഇരുപതിലധികം വിഭവങ്ങോളോട് കൂടിയ സമൃദ്ധമായ വിഷു സദ്യ തൂസനെലയിലാണ് വിളമ്പുന്നത്. നന്മയുടെ ഉത്സവമായ വിഷുവിന്റെ ചാരുത ഒട്ടും ചോര്ന്നുപോകാതെ വളരെ മനോഹരവും കമനീയവുമായ രീതിയിലാണ് വിഷു ആഘോഷങ്ങള് അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. നന്മയും സ്‌നേഹവും പരസ്പര സഹകരണവും കാംഷിക്കുന്ന ഈ പുതുപിറവി ആഘോഷപരിപാടികള് ഒരു വ9വിജയമാക്കി മാറ്റുവാന് അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യ സഹായ സഹകരണങ്ങള് സാദരം പ്രതീക്ഷിക്കുന്നതായി കെ.എച്.എ. (KHA) യുടെ പ്രസിഡന്റ് ശ്രീ ജോലാല്‍ കരുണാകരനും, ആഘോഷ കമ്മറ്റിക്കുവേണ്ടി ശ്യം രാജ് , വിജേഷ് വേണുഗോപാല്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.khaaz.org or 4802467546/ 4803009189/ 6233321105.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.