You are Here : Home / USA News

ഒരുമയുടെ സൗഹൃദ വേദിയൊരുക്കി ഇന്ത്യാ പ്രസ് ക്ലബ്ബ് 'റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്' ഏപ്രില്‍ 8 ഞായറാഴ്ച

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, April 05, 2018 09:30 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ന്യൂജെഴ്സിയിലും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8 ഞായറാഴ്ച ന്യൂജെഴ്സിയില്‍ വെച്ച് നടക്കുന്ന ഈ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നത് പ്രസ് ക്ലബ്ബിന്‍റെ ന്യൂയോര്‍ക്ക് ചാപ്റ്ററും ഫിലഡല്‍ഫിയ ചാപ്റ്ററുമാണ്.

ന്യൂജെഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ (1176 കിംഗ് ജോര്‍ജ്സ് പോസ്റ്റ് റോഡ്, എഡിസണ്‍, ന്യൂജെഴ്സി) ഉച്ചയ്ക്ക് 2:30 മുതല്‍ വൈകീട്ട് 5:30 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ പ്രമുഖ മലയാളി ദേശീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. 

ദേശീയ സംഘടനകളുമായി ഇന്ത്യാ പ്രസ് ക്ലബ്ബിന് വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. ഈ ബന്ധം കൂടുതല്‍ സുതാര്യമാക്കുവാനും, സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുവാന്‍ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ സഹകരണം എങ്ങനെ വിനിയോഗിക്കാമെന്നുമുള്ള ചര്‍ച്ചകളും ഈ കോണ്‍ഫറന്‍സുകൊണ്ട് ലക്ഷ്യമിടുന്നു. കൂടാതെ, പരസ്പര സഹായസഹകരണങ്ങളിലൂടെ ഈ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ഫലപ്രാപ്തിയിലെത്തിക്കുവാനും ഈ കോണ്‍ഫറന്‍സ് ഉപയോഗപ്രദവുമായിരിക്കും. 

ഇന്ത്യാ പ്രസ് ക്ലബ്ബിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ ദേശീയ സംഘടനകള്‍ ഈ ഉദ്യമത്തിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം ഈ സംഘടനകളുടെ ഭാരവാഹികളും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 

 ദേശീയ സംഘടനാ നേതാക്കളും, ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ദേശീയ നേതൃത്വവും, ന്യൂയോര്‍ക്ക് - ഫിലഡല്‍ഫിയ ചാപ്റ്റര്‍ നേതാക്കളും അംഗങ്ങളും ഒത്തുചേരുന്ന പ്രഥമ ദേശീയ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ ഇടം നേടുമെന്ന കാര്യത്തില്‍ സംശയമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.