You are Here : Home / USA News

ഫാമിലി കോൺഫറൻസ്: റജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 15

Text Size  

Story Dated: Sunday, April 08, 2018 01:06 hrs UTC

RAJAN VAZHAPALLIL

 

ന്യൂയോർക്ക്∙ മലങ്കര ഓർത്തോഡ്ക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആന്റ് കോൺഫറൻസിന് കൊടിയേറാൻ മൂന്നു മാസം അവശേഷിക്കെ റജിസ്ട്രേഷൻ നടപടിക്രമങ്ങളുടെ ഭാഗമായ ഫീസ് അടയ്ക്കാനുള്ള അവസാനതീയതി ഏപ്രിൽ 15 ഞായറാഴ്ച ആണെന്ന് കോൺഫറൻസ് ഭാരവാഹികൾ അറിയിച്ചു.

ഒട്ടനവധിപ്പേർ മുഴുവൻ തുകയും അടച്ച് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ഇനിയും പലരും നിശ്ചിത തുക അടയ്ക്കാനുള്ളതു കൊണ്ടാണു മറ്റൊരു അറിയിപ്പ് കൂടി നൽകുന്നതെന്നും കോ–ഓർഡിനേറ്റർ ഫാ.വർഗീസ് എം.ഡാനിയൽ പറഞ്ഞു. റജിസ്ട്രേഷൻ ചെയ്തിട്ടുണ്ടെങ്കിലും 15നകമായി നിശ്ചിത തുക ട്രഷറർക്കു കിട്ടിയാൽ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയുള്ളു.

ഇടവക സന്ദർശനങ്ങൾ വിജയകരമായി തുടരുകയാണെന്നു ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ അറിയിച്ചു. റാഫിൽ, സുവനീർ തുടങ്ങിയവയിലൂടെയുളള ധനസമാഹരണ പരിപാടികൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്ന് ട്രഷറർ മാത്യു വർഗീസ് അറിയിച്ചു. വിവിധ കമ്മിറ്റികൾ തങ്ങളിൽ അധിഷ്ഠിതമായിരിക്കുന്ന കർമപരിപാടികളുമായി ഏറെ മുൻപിലാണ്. കൂടുതൽ വിവരങ്ങൾക്ക് , വെബ്സൈറ്റ്– www.fyconf.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.