You are Here : Home / USA News

പീറ്റർ വടക്കുഞ്ചേരി കലാപ്രതിഭ ,റേച്ചൽ വർഗീസ് കലാതിലകം

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Wednesday, April 11, 2018 01:00 hrs UTC

ഷിക്കാഗോ∙ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2018 കലാപ്രതിഭയായി പീറ്റർ വടക്കുഞ്ചേരിയും കലാതിലകമായി റേച്ചൽ വർഗീസും തിരഞ്ഞെടുക്കപ്പെട്ടു.

ബെൽവുഡിലുള്ള സിറോ മലബാർ കത്തീഡ്രൽ ഹാളിൽ മുൻ വർഷത്തെ കലാപ്രതിഭ ടോബി കൈതക്കത്തൊട്ടിയും കലാതിലകം എമ്മാ കാട്ടൂക്കാരനും ചേർന്നു നിലവിളക്ക് കൊളുത്തിയതോടെയാണ് കലാമേളയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് പ്രസിഡന്റ് രഞ്ജൻ എബ്രഹാം കലാമേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. നാലുവേദികളിലായി 50 ഇനങ്ങളിൽ 750 കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.

വളരെയധികം കുട്ടികൾ പങ്കെടുത്ത ആവേശകരമായ സ്പെല്ലിങ് ബി മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സാമുവൽ തോമസ് ലൂക്ക് ചിറയിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡിന് അർഹനായി. സബ് ജൂനിയർ സ്പെല്ലിങ് ബീയിൽ ഒന്നാംസ്ഥാനം നേടിയ സെറീനാ മുളയാനിക്കുന്നേൽ മനോജ് അച്ചേട്ട് സ്പോൺസർചെയ്ത ക്യാഷ് അവാർഡ് കരസ്ഥമാക്കി.

മലയാളം റിഡിംഗ് മത്സരത്തിൽ ഐഡൻ അനീഷ് സബ് ജൂണിയർ വിഭാഗത്തിലും പീറ്റർ വടക്കുഞ്ചേരി ജൂണിയർ വിഭാഗത്തിലും ഒന്നാമതെത്തി സീറോ മലബാർ മലയാളം സ്കൂൾ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡുകൾ കരസ്ഥമാക്കി.

കൊച്ചി എംഎൽഎ കെ.ജെ. മാക്സി ആയിരുന്നു കലാമേളയിലെ വിശിഷ്ടാതിഥി. കെ.ജെ. മാക്സി എം.എൽ.എ.യെ സെക്രട്ടറി ജിമ്മി കണിയാലി സദസ്സിന് പരിചയപ്പെടുത്തി. കലാമേളയ്ക്ക് ആശംസകളർപ്പിച്ച് സംസാരിച്ച കെ.ജെ. മാക്സി ഏഴാംകടലിനക്കരെ മറ്റൊരു കേരളത്തിലെത്തിയ ഒരു പ്രതീതിയാണ് അനുഭവപ്പെടുന്നത് എന്ന് പറയുകയും കലാമേളയ്ക്ക് എല്ലാവിധ വിജയങ്ങളും ആശീർവദിക്കുകയുണ്ട ായി.

ടോമി അമ്പേനാട്ട് ചെയർമാനും ജോൺസൺ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്ത് എന്നിവർ കോ-ചെയർമാൻമാരുമായുള്ള കമ്മറ്റിയാണ് കലാമേളയുടെ ചുക്കാൻപിടിച്ചത്. മത്ത്യാസ് പുല്ലാപ്പള്ളിൽ, ജോഷി മാത്യു പുത്തൂരാൻ, അച്ചൻകുഞ്ഞ് മാത്യു, സണ്ണി മൂക്കേട്ട്, ഷാബു മാത്യു, ഷിബു മുളയാനിക്കുന്നേൽ, സഖറിയ ചേലയ്ക്കൽ, ജേക്കബ് മാത്യു, ജോഷി വള്ളിക്കളം, ബിജി സി. മാണി, സ്റ്റാൻലി കളരിക്കമുറി, ജോസ് സൈമൺ മുണ്ട പ്ലാക്കിൽ തുടങ്ങിയ ഡയറക്ടർബോർഡ് അംഗങ്ങൾ കമ്മിറ്റിയെ സഹായിച്ചു.

ആൺകുട്ടികളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കലാപ്രതിഭ ആയ പീറ്റർ വടക്കുഞ്ചേരിക്ക് ജോൺസൺ കണ്ണൂക്കാടൻ സ്പോൺസർ ചെയ്ത ഔസേഫ് കണ്ണൂക്കാടൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി കെ.ജെ. മാക്സി എംഎൽഎ സമ്മാനിച്ചു. പെൺകുട്ടികളിൽ ഏറ്റവും അധികം പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തി കലാതിലകം ആയ റേച്ചൽ വർഗീസിന് ശ്രീ. മൈക്കിൾ മാണിപറമ്പിൽ സ്പോൺസർ ചെയ്ത അന്നാ മാണിപറമ്പിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫി കെ.ജെ. മാക്സി എം.എൽ.എ. സമ്മാനിച്ചു. എമ്മാ കാട്ടൂക്കാരനും പ്രണവ് മുരുകേഷും റൈസിംഗ് സ്റ്റാർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഈ കലാമേള വിജയിപ്പിക്കാൻ അൻഷാ ജോയി അമ്പേനാട്ട്, സരളാ വർമ്മ, ലീലാ ജോസഫ്, ക്രിസ് റോസ് വടകര, ജോസ് മണക്കാട്ട്, ലൂക്ക് ചിറയിൽ, ഷാബു മാത്യു, ആൽവിൻ ഷിക്കൂർ, ബാബു മാത്യു, ബാബു തൈപ്പറമ്പിൽ, സന്തോഷ് നായർ, ജോഷി മാത്യു പുത്തൂരാൻ, സ്റ്റാൻലി കളരിക്കമുറി, ബിജി സി മാണി, ജെയിംസ് പുത്തൻപുരയിൽ, ഫ്രാൻസിസ് ഇല്ലിക്കൽ, സന്തോഷ് കളരിക്കപ്പറമ്പിൽ, മനോജ് അച്ചേട്ട്, ഷിബു മുളയാനിക്കുന്നേൽ, അച്ചൻകുഞ്ഞ് മാത്യു, സന്തോഷ് കുര്യൻ, ജോഷി വള്ളിക്കളം, മത്ത്യാസ് പുല്ലാപ്പള്ളിൽ, സഖറിയ ചേലയ്ക്കൽ, സണ്ണി മൂക്കേട്ട്, സിബിൾ ഫിലിപ്പ്, സാബു തോമസ്, ചാക്കോ മറ്റത്തിപറമ്പിൽ, ജോൺ സെബാൻ വർക്കി തുടങ്ങി ഒട്ടനവധി പേർ വിവിധ വേദികളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ സഹായിച്ചു.

ഫൊക്കാനയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മരേട്ടും കലാമേള വിജയികളെ അനുമോദിക്കുവാനും പരിപാടികളിൽ പങ്കെടുക്കാനും എത്തിയിരുന്നു.

മോനു വർഗീസ്, ബിജു സക്കറിയ, അല്ലൻ ജോർജ്, ജോഷി വള്ളിക്കളം, ജോഷി മാത്യു പുത്തൂരാൻ തുടങ്ങിയവർ ഫോട്ടോ, വീഡിയോ വിഭാഗങ്ങൾ കൈകാര്യം ചെയ്തു.

ഈ കലാമേള വിജയിപ്പിക്കുവാൻ സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് വളരെയധികം കഠിനാധ്വാനം ചെയ്ത ജിതേഷ് ചുങ്കത്ത്, ജേക്കബ് മാത്യു പുറയമ്പള്ളിക്കും പ്രസിഡന്റ് രഞ്ജൻ എബ്രഹാം, കലാമേള ചെയർമാൻ ടോമി അമ്പേനാട്ട്, സെക്രട്ടറി ജിമ്മി കണിയാലി എന്നിവർ പ്രത്യേകം നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.