You are Here : Home / USA News

പീഡന കൊലപാതകങ്ങൾക്കെതിരേ ഓർമ്മ തിരികൾ കൊളുത്തി

Text Size  

Story Dated: Monday, April 16, 2018 03:50 hrs UTC

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: അരുംപീഡന കൊലപാതകങ്ങൾക്കെതിരെ ഓർമ്മ തിരികൾ കൊളുത്തി. കഠ്തയിലെ ആസിഫ, ഉന്നാവോ പീഡിത, സൂറത്തിലെ പെൺകുട്ടി, ഡൽഹിയിലെ നിർഭയ, കവിയൂരിലെ അനഘ, കിളിരൂരിലെ ശാരി, പാലക്കാട്ടിലെ സൗമ്യ, പെരുമ്പാവൂരിലെ ജിഷ, പാലക്കാട്ടെ മധു എന്നിങ്ങനെ പൈശാചികതയ്ക്കിരയായ കുരുന്നുകളുടെയും യുവത്വങ്ങളുടെയും ചൈതന്യസ്മരണകളിൽ അശ്രുപൂജയർപ്പിച്ച് അത്തരം അരും കൊലകൾക്ക് കാരണക്കാരായ മനുഷ്യപ്പിശാചുക്കളെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ, പൗര മനസ്സാക്ഷിയും ഭരണ കൂടങ്ങളും സജീവമാകുവാൻ ഫ്യൂഡൽ വ്യവസ്ഥിതിയുള്ള കഠിനമനസ്സാക്ഷികളിലെ ഘോര തമസ്സിന്റെ കനത്ത പാളികളെ ചീന്തി, മനുഷ്യ ദയയുടെയും ജീവ മഹത്വത്തിന്റെയും നുറുങ്ങു വെളിച്ചത്തിരികളാകട്ടേ എന്ന പ്രതീക ധ്വനിയോടെ, ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ (ഓർമ്മ ഇന്റർനാഷണൽ) ഫിലഡൽഫിയയിൽ തിരി നാളങ്ങൾ കൊളുത്തി അണിചേർന്നു.

പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ജോർജ് നടവയൽ ,വൈസ് പ്രസിഡന്റ് ജോർജ് ഓലിക്കൽ, ടഷറാർ ജോർജ് അമ്പാട്ട്, എക്സിക്യൂട്ടിവ് കമ്മറ്റി അംഗം സേവ്യർ ആന്റണി, വൈസ് ചെയർമാൻ റോഷൻ പ്ലാമൂട്ടിൽ, ഫൊക്കാനാ നേതാവ് അലക്സ് തോമസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ജോഷി കുര്യാക്കോസ്, ഓർമാ സെക്രട്ടറി ഫാ. ഫിലിപ് മോഡയിൽ, ആലീസ് ആറ്റുപുറം, പിയാനോ മുൻ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, ഫൊക്കാനാ വനിതാ ഫോറം സെക്രട്ടറി സെലിൻ ഓലിക്കൽ, ജെറി ജോർജ്, ബെന്നി സെബാസ്റ്റ്യൻ എന്നിങ്ങനെ നിരവധി സാമൂഹ്യ പ്രവർത്തകർ പങ്കു ചേർന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.