You are Here : Home / USA News

ഫൊക്കാനാ ജനറൽ കണ്‍വന്‍ഷന്റെ പ്രവർത്തനങ്ങൾ നാഷണല്‍ കമ്മിറ്റി വിലയിരുത്തി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, February 28, 2018 12:55 hrs UTC

ന്യൂയോര്‍ക്ക്‌: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍പുർത്തിയാവുമ്പോൾ, നാളിതു വരെയുള്ള കണ്‍വന്‍ഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും കണ്‍വന്‍ഷൻ ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവം ആക്കാൻ ഭരവാഹികള്‍ ശ്രമികുന്നുണ്ട്. ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ഒരുങ്ങി കഴിഞ്ഞു.രജിസ്‌ട്രേഷന്‍ നല്ല രീതിയിൽ പുരോഗമിക്കുന്നു .ഏർലി രെജിസ്ട്രേഷൻ ഏപ്രിൽ 15 തീയതി തിരുന്നതാണ്.

 

അതിന് ശേഷം ലഭിക്കുന്ന രജിസ്ട്രഷനുകൽക്ക് റൂമുകളുടെ അപര്യപ്തതമൂലം കണ്‍വന്‍ഷൻ സെന്റെറിന് പുറത്തു മാത്രമേ അക്കോമേടെഷൻ ലഭിക്കുകയുള്ളൂ എന്നും പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു. ഫൊക്കാനായുടെ ദേശീയ കൺവൻഷൻ ഇത്തവണ മലയാള സിനിമ അഭിനയതാക്കൾ , സംവിധായകർ, തിരക്കഥാകൃത്തുക്കൾ , ഗായകർ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരും, സാഹിത്യകാരന്മാർ, കവികൾ, നിരൂപകർ, രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, എം.പി മാർ, എം.എൽ.എ മാർ തുണ്ടങ്ങി സമുഖ്യ, സംസ്കരിക നായകർ തുടങ്ങിയവരുടെ നിറവുകൊണ്ട്ഫൊക്കാനാ കണ്‍വെൻഷൻ അനുഗ്രഹിതമയിരിക്കുമെന്നു എക്സി വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, കണ്‍വന്‍ഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ അറിയിച്ചു .

ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ അമേരിക്കൻ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് . "മിസ്സ്‌ ഫൊക്കാനാ "മത്സരം. ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്ന മലയാളി മങ്ക, കുട്ടികളുടെ മത്സരങ്ങൾ,പൂക്കള മത്സരം ,സ്പെല്ലിങ് ബി മത്സരം,ചിട്ടുകളി മത്സരം, ചെസ്സ് മത്സരങ്ങൾ,ബിസിനസ്‌ സെമിനാറുകൾ, വിമൻസ് ഫോറം സെമിനാറുകൾ,നേഴ്സ് സെമിനാർ ,മതസൗഹാര്‍ദ്ദം, മീഡിയ സെമിനാര്‍, കേരള വികസന സെമിനാര്‍, രാഷ്ട്രീയ സെമിനാര്‍ , ടുറിസംസെമിനാര്‍ , ചിരിഅരെങ്ങ്, കവി അരങ്ങ് തുടങ്ങി നരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തി ഈ കണ്‍വെൻഷൻ ഒരു ജനകിയമാക്കാൻ നാഷണല്‍ കമ്മിറ്റി അങ്ങേഅറ്റം ശ്രമിക്കുന്നുണ്ട് ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, വിമെൻസ് ഫോറം ചെയർ ലീല മാരേട്ട്, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് എന്നിവർ അറിയിച്ചു. സാഹിത്യ സമ്മേളനം ഫോക്കാനയുടെ പ്രധാന ഒരു വിഭവം ആണ്.ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നിൽ അന്നത്തെ നേതാക്കന്മാർക്ക് ഉണ്ടായിരുന്ന പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളർച്ചയും വികസനവുമായിരുന്നു .

 

ഏതൊരു ജനതയുടെയുംസാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട് , ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുന്നു. സാഹിത്യ അവാർഡുകളും, സിനി അവാര്‍ഡ്കൾ തുടങ്ങിയ സംരഭങ്ങൾ പുതുമയാർന്ന പരിപാടികളോടെ അവതരിപ്പിക്കുന്നതായിരിക്കും.അന്തരിച്ച വിവിധ സാഹിത്യകാരന്മാരുടെ പേരില്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത എന്നും ഡോ.മാത്യു വർഗീസ്, ഷിബു വെണ്മണി, എബ്രഹാം കളത്തിൽ, സണ്ണി മറ്റമന എന്നിവർ അറിയിച്ചു കണ്‍വന്‍ഷന്റെ എല്ലാ ദിവസവും വിവിധ റീജിയനുകളിൽ നിന്നുള്ള കൾച്ചറൽ പ്രോഗ്രാമുകളും കൂടാത്ത നാട്ടിൽനിന്നു എത്തുന്ന വിവധ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും , ബാങ്ക്വറ്റില്‍ നാട്ടില്‍ നിന്നു വരുന്ന ഫിലിം സ്റ്റാറുകളുടെ പരിപാടികളും ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ അമേരിക്കൻ മലയാളികളുടെ ഒരു ഉത്സവം ആയിരിക്കും ഫൊക്കാന കണ്‍വന്‍ഷൻ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ മാമാങ്കത്തിലേക്കു എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നാഷണൽ കമ്മിറ്റി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.