You are Here : Home / USA News

എബ്രഹാം ഈപ്പന് മാഗിന്റെ പൂര്‍ണ്ണ പിന്തുണ

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, March 01, 2018 02:37 hrs UTC

ഹ്യൂസ്റ്റണ്‍: ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന എബ്രഹാം ഈപ്പന് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ബോര്‍ഡ് ഓഫ് ഡയറക്ര്‍മാരുടേയും ട്രസ്റ്റീ ബോര്‍ഡിന്റേയും സംയുക്ത യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. മാഗ് പ്രസിഡന്റ് ജോഷ്വ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും പങ്കെടുത്തു. മാഗ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രസ്റ്റീ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ചിട്ടുള്ള എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ 2018-20 കാലഘട്ടത്തിലെ സെക്രട്ടറി സ്ഥാനം വഹിക്കുവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് യോഗം വിലയിരുത്തി. ഫൊക്കാന കണ്‍‌വന്‍ഷന്‍ ചെയര്‍മാന്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള എബ്രഹാം ഈപ്പന്‍ ഇപ്പോള്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമാണ്. എബ്രഹാം ഈപ്പന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ അടുത്ത ടീമിന് ഊര്‍ജ്ജം പകരുമെന്ന് ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, റീജനല്‍ വൈസ് പ്രസിഡന്റ് പൊന്നു പിള്ള, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും കണ്‍‌വന്‍ഷന്‍ ചെയര്‍മാനുമായ മാധവന്‍ ബി നായര്‍, പോള്‍ കറുകപ്പിള്ളില്‍, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.