സൗത്ത് ഫ്ളോറിഡ: അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാതിയര്ക്കീസും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനുമായിരുന്ന മോറാന്‍ മോര് ഇഗ്നാത്തിയോസ് സഖാ ഐവാസ് ഒന്നാമന് പാതിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ സൌത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വിശ്വാസി സമൂഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പരിശുദ്ധ പിതാവിന്റെ ആത്മശാന്തിക്കായി പ്രത്യേക ധൂപ പ്രാര്‍ത്ഥനയും അനുശോചന യോഗവും നടത്തി.വി. കുര്‍ബാനയ്ക്ക് ശേഷം നടന്ന അനുശോചനയോഗത്തില്‍ വികാരി റവ. ഫാ: കുര്യാക്കോസ് പുതുപ്പാടി മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. കൂടാതെ റവ. ഫാ: വര്‍ഗ്ഗീസ്, ഡീക്കന്‍ ജോഷ് തോമസ്, ഭദ്രാസനകൗണ്‍സില്‍ മെമ്പറും, ദേവാലയ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ ഡോ: ജോണ്‍ തോമസ് , സെക്രട്ടറി സിബി എല്‍ദോ, ട്രസ്റ്റി മാത്തുകുട്ടി കിഴക്കേടം, ജോര്‍ജ് മാലിയില്‍, ഷേര്‍ലി തോമസ് തുടങ്ങിയവരും അനുശോചനം രേഖപെടുത്തി.
Comments