മിസ്സിസാഗാ: പ്രഫഷണല്‍ കോര്‍ട്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 112-മത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2 തീയതികളില്‍ നടത്തപ്പെടുന്നു.
ഒക്ടോബര്‍ 26-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം വികാരി ഫാ.ഡോ. തോമസ് ജോര്‍ജ് പെരുന്നാള്‍ കൊടി ഉയര്‍ത്തി.
ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6 -ന് സന്ധ്യാപ്രാര്‍ത്ഥന, പെരുന്നാള്‍ സന്ദേശം, റാസ, കരിമരുന്ന് പ്രയോഗം, നേര്‍ച്ച വിളമ്പ് എന്നിവയും രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന തുടര്‍ന്ന് പള്ളിയുടെ വികസന നിര്‍മ്മാണ പ്രവര്ത്തിന്റെ ഉദ്ഘാടനം, നേര്‍ച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും.
പരുമല തിരുമേനിയുടെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ട്രസ്റ്റി അലക്സ് പി. ചാണ്ടി, സെക്രട്ടറി വര്‍ഗീസ് എം. ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
Comments