You are Here : Home / Aswamedham 360

മഞ്ജു വാര്യര്‍ക്കു ശേഷം പ്രിയ വാര്യര്‍...

Text Size  

Story Dated: Wednesday, February 14, 2018 01:12 hrs UTC

അഞ്ചു മിനുട്ടുകൊണ്ട് അന്‍പതു ലക്ഷം കണ്ണുകളില്‍ ഉടക്കിയ അഡാര്‍ നായിക. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ആരാധന ഏറ്റുവാങ്ങിയ തൃശ്ശൂര്‍കാരി പ്രിയ പ്രകാശ് വാര്യര്‍ മലയാളത്തിന്റെ അടുത്ത മഞ്ജു വാര്യര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നു തോന്നുന്നു.

അഡാര്‍ ലൗ എന്ന ഒമര്‍ ലുലു സിനിമയിലെ നായികയാണ് പ്രിയ വാര്യര്‍. ഒറ്റദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഈ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്.

അഡാര്‍ ലൗവിലെ മാണിക്യ മലരേ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രിയ ആരാധകരുടെ ഹൃദയം കീഴടക്കിയത്.  റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നു. വിനീത് ശ്രീനിവാസന്‍ ആലപിച്ചു.

ഓഡിഷന്‍ വഴി ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സിനിമയുടെ സംവിധായകന്റെ നിര്‍ബന്ധപ്രകാരം ചിത്രത്തിലേക്ക് നായികമാരില്‍ ഒരാളായി തെരഞ്ഞെടുക്കുകയായിരുന്നു.

6.06 ലക്ഷം  പേരാണ് പ്രിയയെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ദിവസം കൊണ്ട് ഫോളോചെയ്തത്. യുഎസ് ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 8.8 ലക്ഷം പേരാണ് ഒരു ദിവസം കൊണ്ട് കെയിലിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തത്.

മലയാള നടന്‍ ദുല്‍ഖറിന് 19 ലക്ഷം ഫോളോവേ!ഴ്‌സാണ് നിലവിലുള്ളത്. പ്രിയക്കാകട്ടെ ഇപ്പോള്‍ 23 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

തൃശ്ശൂര്‍ വിമല കോളജില്‍ ബി.കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ് പ്രിയ.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.