ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ആപ്പ് സോഷ്യല്‍ മീഡിയയിലെങ്ങും പുതിയ തരംഗമാണ്. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് ആപ്പ് ചെയ്യുന്നത്. എന്നാല്‍, അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് ഈ ആപ്പ് ലഭിക്കുകയില്ല. ബയോമെട്രിക്‌സ് സംവിധാനം ശക്തമാക്കിയിരിക്കുന്ന അമേരിക്കയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് ഇല്ലിനോയി. മുഖം, ഫിംഗര്‍ പ്രിന്റ്, ഐറിസ് സ്‌കാന്‍ എന്നിവ ഉപയോഗിച്ചാണ് ഇവിടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഗൂഗിളില്‍ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു ക്ലാസിക്ക് ചിത്രങ്ങളുമായി നിങ്ങളുടെ മുഖത്തിനു സാമ്യമുണ്ടെങ്കില്‍ സെല്‍ഫിയിലൂടെ അതിലേക്ക് മാറ്റാനാവുന്ന ആപ്പ് ആണിത്. എന്നാല്‍ ഈ ആപ്പ് തങ്ങള്‍ക്ക് കൂടുതല്‍ 'ആപ്പാവു'മെന്നു കണ്ടാവണം ഇല്ലിനോയി സംസ്ഥാനം ഇതു വിലക്കിയിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്നതിനും ഈ ആപ്പ് ഉപയോഗിച്ച ചിത്രങ്ങള്‍ക്കുമാണ് വിലക്ക്.
Comments