ന്യൂഡല്‍ഹി:ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം കേന്ദ്ര പ്രതിരോധമന്ത്രിപദം വഹിച്ച വ്യക്തി എന്ന റെക്കോര്‍ഡ് എ.കെ. ആന്റണിക്കു. ആന്റണി പ്രതിരോധ മന്ത്രിയായിട്ട് ഇന്നു 2418 ദിവസം പൂര്‍ത്തിയാകുന്നു.ഇതുവരെ ഈ റെക്കോര്‍ഡ് ബാബു ജഗ്ജീവന്‍ റാമിന്റേതായിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന നിലയില്‍ സര്‍ക്കാരുമായും പാര്‍ട്ടിയുമായും ബന്ധപ്പെട്ട ഒട്ടേറെ സമിതികളുടെ അധ്യക്ഷപദവിയും ആന്റണി വഹിക്കുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ യുപിഎ മന്ത്രിസഭ 2004ല്‍ അധികാരമേറ്റ് കഴിഞ്ഞാണ് എ.കെ. ആന്റണി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. 2006 ഒക്ടോബറിലെ അഴിച്ചുപണിയില്‍ എ.കെ. ആന്റണി പ്രതിരോധ മന്ത്രിയാകുന്നത്.പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിച്ഛായ മങ്ങിയ സമയത്താണ് ആന്റണിയെ ഈ വകുപ്പ് ഏല്‍പ്പിക്കുന്നത്. കറപുരളാത്ത രാഷ്ട്രീയ ജീവിതവും സംശുദ്ധമായ പ്രവര്‍ത്തനശൈലിയും കണക്കിലെടുത്താണു ചുമതല ഏല്‍പ്പിച്ചത്. വ്യോമസേനയ്ക്കു 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സിലെ ദസ്സാള്‍ട്ട് റാഫേലിനു നല്‍കിയ 82,000 കോടി രൂപയുടെ കരാറാണ് ഏറ്റവും വലിയ പ്രതിരോധ ഇടപാട.
Comments
The prime minister post is waiting for AKA if the UPA comes to power. Rahul Gandhi would like to have a remote-control rule, which his mother has taught him well.