സണ്‍ മൈക്രോസിസ്റംസ് ഉടമ വിനോദ് ഖോസ്ളയുടെ വീട്ടില്‍ വിരുന്നിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ വിനോദിന്റെ മുട്ടൻ നായ്ക്കളെ കണ്ട് അമ്പരന്നു. സിലിക്കണ്‍ വാലിയിലെ വസതിയിൽ വ്യാഴാഴ്ച രാത്രിയാണ് ഒബാമയെത്തിയത്. സണ്‍ മൈക്രോസിസ്റംസ് ഉടമയും ഒട്ടേറെ ടെക് സ്ഥാപങ്ങളുടെ പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളുമാണ് വിനോദ്.ഡമോക്രാറ്റിക് സെറ്റോറിയല് കാമ്പെയിന് കമ്മറ്റിയുടെ ധശേഖരണാര്ഥമായിരുന്നു ഈ വിരുന്ന് സംഘടിപ്പിച്ചത്.ആരോഗ്യപരിപാല പദ്ധതിക്ക് ധശേഖരണത്തിനായാണ് ഇത്തരം വിരുന്നുകള്‍ സംഘടിപ്പിക്കുന്നത്. സിലിക്കണ്‍ വാലിയിലെ വന്‍കിട വ്യവസായികളടക്കമുള്ള അതിഥികള്‍ പങ്കെടുത്ത വിരുന്നിന് ക്ഷണിക്കപ്പെട്ടവര്‍ 32,400 ഡോളര്‍ വീതം കമ്മറ്റിക്ക് സംഭാവന നല്‍കണമായിരുന്നു.വിനോദ് ഖോസ്ളയും ഭാര്യ നീരുവും മക്കളും ചേര്‍ന്നാണ് ഒബാമയെയും സംഘത്തെയും സ്വീകരിച്ചത്.
Comments