ന്യൂഡൽഹി:പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ഡി.എൽ.എഫുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. അലഹബാദ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ ആവശ്യപ്പെട്ട് ലക്നൗവിലെ വിവരാവകാശ പ്രവർത്തക നൂതന ഠാക്കൂർ നൽകിയ അപേക്ഷയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മറുപടി നൽകിയത്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടാനില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം മറുപടി നൽകി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ചില കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കേണ്ടതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയത്.
Comments