You are Here : Home / പറയാന്‍ മറന്നത്

പുകവലിയെ കുറയ്ക്കാന്‍ പഴങ്ങള്‍

Text Size  

Story Dated: Tuesday, January 16, 2018 12:32 hrs UTC

പുകവലിശീലം ഇല്ലാതാക്കാന്‍ ചില ഭക്ഷണങ്ങള്‍ കൊണ്ട് തന്നെ സാധിക്കും

.വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം - വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം.

ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. 

പാല്‍ - പുകവലിക്കാന്‍ തോന്നുമ്പോള്‍ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പാല്‍ ഉല്‍പ്പനങ്ങളും കഴിക്കുക. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഉപ്പുളള ഭക്ഷണങ്ങള്‍ - പുകവലിക്കുന്നതിന് മുന്‍മ്പ് ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റും. അതിനാല്‍ ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.