You are Here : Home / എഴുത്തുപുര

ഹൈക്കമാന്‍ഡ് ഇടപെടും: മുരളി

Text Size  

Story Dated: Friday, July 05, 2013 07:39 hrs UTC

സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസിലും, മുസ്ലീംലീഗ്-കോണ്‍ഗ്രസ് തര്‍ക്കത്തെ തുടര്‍ന്ന് യു.ഡി.എഫിലുമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇടപെടുമെന്ന് കെ.മുരളീധരന്‍ . ജൂലായ് എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ഹൈക്കമാന്‍ഡിന്റെ ഇടപെടലെന്നും മുരളീധരന്‍ പറഞ്ഞു. മുസ്ലീംലീഗിനെ വിമര്‍ശിക്കുമ്പോള്‍ നടത്തിയ 'ദിവസവേതനക്കാരന്‍' എന്ന പ്രയോഗം പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.എ.ഐ.സി.സി. നേതാക്കളായ മുകുള്‍ വാസ്‌നിക്, മധുസൂദന്‍ മിസ്ത്രി എന്നിവരുമായുള്ള ചര്‍ച്ചക്കു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.