You are Here : Home / എഴുത്തുപുര

നിൻ മഹിമ കാണുവാൻ.....

Text Size  

Story Dated: Tuesday, November 28, 2017 12:29 hrs UTC

 (പി. സി. മാത്യു)
 
(അതിരാവിലെ ധ്യാനിക്കുവാനായി എഴുതിയ ഒരു ഗാനം)
 
രാവിലെ തോറും നിറച്ചീടണേ യേശു രാജാവേ നിന്റെ പുതു ദയയാൽ 
പുതുതാക്കണേ എന്നെ മുറ്റുമായി നിൻ നൽ വരങ്ങളെ പ്രാപിപ്പാൻ (2 )
 
സൂര്യ, ചന്ദ്ര, നക്ഷത്രങ്ങൾ സ്വസ്ഥമായങ്ങുറങ്ങവേ അടിയങ്ങളെ  
കണ്ണ് ചിമ്മാതെ കണ്മണി പോലെ കാത്ത സ്നേഹത്തെ ഓർക്കും ഞാൻ (2)
 
കാലേബിനെ പോലെ യുദ്ധം ചെയ്യുവാൻ കാര്യ പ്രാപ്തിയും ഏകുക
എൻ പ്രവർത്തികൾ ഓരോന്നോരോന്നു നിൻ മഹിമക്കായ് തീർക്കുക (2)
 
നല്കീടുന്നെൻ കണ്ണുകളെയും നിൻ മഹിമയെ ലോകത്തിൽ കാണുവാൻ 
കാതുകളെയും സമർപ്പിക്കുന്നു നിൻ ഇമ്പമേറും ശബ്ദം കേൾക്കുവാൻ (2)
 
ശത്രുക്കൾ മുൻപാകെ ഒരുക്കിയ മേശയിൽ ശത്രുവിനും നൽകുവാൻ 
ശക്തമാം കൃപ നൽകി അനുഗ്രഹിക്ക നിൻ നാമ മഹത്വത്തിനായി (2)
 
ഇടയനും തൻ സ്നേഹം തണുത്തിടുന്നികാലം ചൂടേകും സ്നേഹമായി 
വീണ്ടും വരവാകാൻ കനിയെല്ലേ ദൈവ പുത്രാ യേശുവേ കാലമായി (2)
 
 
(പി. സി. മാത്യു)

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More