You are Here : Home / എഴുത്തുപുര

കോഴിക്കോട് ജയിലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം: തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, December 10, 2013 11:37 hrs UTC

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ജയിലില്‍ കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സന്ദര്‍ശകര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കും.യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പലരംഗത്തും കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. കൊടികെട്ടിയ കുറ്റവാളികള്‍ പലരും തടവറയ്ക്കുള്ളിലായി. കേരളത്തിലെ മിക്ക ജില്ലകളിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്തി. അവിടെയൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. കണ്ണൂരില്‍ ഉണ്ടായ സംഭവംമാത്രം ചൂണ്ടിക്കാട്ടി തന്നെ വിലയിരുത്തുന്നത് ശരിയല്ല.കെ സുധാകരന്‍ എം പി ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ തിരുവഞ്ചൂര്‍ ഒഴിഞ്ഞുമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.