You are Here : Home / എഴുത്തുപുര

ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ പാസാകും

Text Size  

Story Dated: Monday, December 16, 2013 07:19 hrs EST

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ നാളെ പാസാക്കാന്‍ ധാരണയായതായി. പാര്‍ലമെന്‍്ററി കാര്യ മന്ത്രി കമല്‍നാഥ് അറിയിച്ചു.ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി വിളിച്ചചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും സമാജ്വാദി പാര്‍ട്ടിയും,ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി)യും വിട്ടു നിന്നു.സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികളെല്ലാം ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ പാസാക്കുന്നത് അംഗീകരിച്ചതായി പാര്‍ലമെന്‍്ററി കാര്യമന്ത്രി അറിയിച്ചു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.