ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികള്‍ക്കും വധശിക്ഷ വിധിച്ചു.പ്രതികളായ മുകേഷ് (26), വിനയ്ശര്‍മ (20), പവന് ഗുപ്ത (19), അക്ഷയ്സിങ് ഠാക്കൂര്‍ (28) എന്നിവരെ തൂക്കിലേറ്റാന്‍ അതിവേഗകോടതി ശിക്ഷവിധിച്ചു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. . തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ 23-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസാണിത്. പ്രതികളില്‍ വിചാരണയ്ക്കിടെ ബസ്സിലുണ്ടായിരുന്നെന്ന് സമ്മതിച്ചത് മുകേഷ് മാത്രമാണ്. മറ്റുപ്രതികളെല്ലാം കുറ്റം നിഷേധിച്ചു.കേസിലെ മുഖ്യപ്രതിയായിരുന്ന രാംസിങ്ങിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെയുള്ള വിചാരണനടപടി ഒഴിവാക്കിയിരുന്നു.
Comments