ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 വിക്ഷേപിച്ചു. അഗ്നി5 പതിപ്പിന്‍െറ രണ്ടാമത്തെ പരീക്ഷണമാണ് ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു.ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയേറിയ മിസൈലായ അഗ്നി 5 ന്റെ ആക്രമണപരിധി 5000 കിലോമീറ്ററാണ്. അഗ്നി 5 ന്റെ നാല് പരീക്ഷണ വിക്ഷേപണങ്ങള്‍ക്കൂടി ഉടന്‍ നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഒന്നര ടണ്‍ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി5ന്‍െറ ദൂരപരിധി 5,000 കിലോമീറ്ററാണ്. ഏപ്രിലില്‍ നടന്ന ഒന്നാം പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നു. 17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുള്ള അഗ്നി5 മിസൈല്‍, ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ്.
Comments