കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. സബ്‌സിഡി അനുവദിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ദുര്‍ഭരണം കാരണമാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായത്.കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടെങ്കില്‍ അത് നികത്താന്‍ നിരക്ക് കൂട്ടുന്നത് ഉള്‍പ്പടെയുള്ള മറ്റ് മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ഡീസല്‍ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നഷ്ടം കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. ജനപ്രതിനിധികള്‍ക്കും
മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യയാത്ര യാത്ര അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.സുപ്രീംകോടതി ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
Comments