ഗൂഗിളിന് ഇത് പതിനഞ്ചാം പിറന്നാള്‍. പിറന്നാള്‍ പ്രമാണിച്ച് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് നിരവധി സേവനങ്ങളാണ് നല്‍കുന്നത്.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുഗിളിന്റെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ ലഭ്യമായിത്തുടങ്ങും. ഇതില്‍ പ്രധാനം ഗൂഗിള്‍ ഹാംഗ്ഔട്ട് ആണ്. ഹാംഗ്ഔട്ട് സേവനങ്ങളില്‍ ഇനിമുതല്‍ സ്റ്റാറ്റസ് ലഭ്യമാകും. ഹാംഗ്ഔട്ടില്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും എത്തുന്നവരെ തിരിച്ചറിയാന്‍ കഴിയും. പച്ച ഐക്കണുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ ഓണ്‍ലെനില്‍ ഉണ്ടെന്നും ഗ്രേ നിറമാണെങ്കില്‍ ഓഫ് ലൈനില്‍ ആണെന്ന് മനസിലാക്കാം.ആരോടൊക്കെയാണ് ചാറ്റ് ചെയ്തതെന്ന് കാണാന്‍ സാധിയ്ക്കും. മാത്രമല്ല പുതിയ ഹാംഗ് ഔട്ട് സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ചില സുഹൃത്തുക്കളുടെ ഹൈഡ് ചെയ്യാനും കഴിയും- ഗൂഗിള്‍ വക്താവ് റാന്‍ഡാല്‍ പറഞ്ഞു.
അതുപോലെ തെരച്ചില്‍ ഇനി ‘ഹമ്മിംഗ് ബേര്‍ഡ്’ എന്ന അല്‍ഗരിതം ഉപയോഗിച്ചായിരിക്കും നടത്തുക.മൂന്നുവര്‍ഷം മുമ്പ് അവതരിപ്പിച്ച 'കഫെയ്ന്‍ ' ( Caffeine ) എന്ന ആല്‍ഗരിതത്തിന് പകരമാണ് ഹമ്മിംഗ് ബേര്‍ഡ്.
Comments