കോഴിക്കോട്: 51 വെട്ടേറ്റ് വീണു പിടഞ്ഞു തീര്‍ന്ന ടി.പി ചന്ദ്രശേഖരന്‍ എന്ന രാഷ്‌ട്രീയ നേതാവിന്റെ ജീവചരിത്രം പറയുന്ന സിനിമയുടെ ഷൂട്ടിംഗ്
അടുത്തമാസം ആദ്യം ആരംഭിക്കും. ചിത്രത്തിന്റെ പൂജ ഈ മാസം അവസാനം നടക്കുമെന്ന് സംവിധായകന്‍ മൊയ്‌തു താഴത്ത് അശ്വമേധത്തോടു പറഞ്ഞു.ടി.പിയുടെ അതേ രൂപ സാദൃശ്യമുള്ള വടകരയിലും ഒഞ്ചിയത്തും മരക്കച്ചവടം ചെയ്യുന്ന രമേശ് എന്ന യുവാവ് നായകനാവുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ദേവന്റെ അസൗകര്യമൂലമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകിയത്. ഓണത്തിനു മുന്‍പ് ഷൂട്ടിംഗ് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സി.പി.എം നേതാക്കളുടെ ഭീഷണിമൂലം ചിത്രം ഉപേക്ഷിച്ചെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും ചിത്രീകരണം ആരംഭിക്കുന്നതിനുള്ള എല്ലാമുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം അശ്വമേധത്തോടു പ്രതികരിച്ചു.
ടി.പിയുടെ ജീവിതവും മരണവും ആസ്‌പദമാക്കി സഖാവ് ടി.പി , 51 വയസ്, 51 വെട്ട് എന്ന പേരില്‍ സിനിമയെടുക്കാന്‍ ഒരു വര്‍ഷമായി ശ്രമിച്ചു വരികയായിരുന്നു. നിര്‍മാതാക്കളും അഭിനയിക്കാമെന്ന് പറഞ്ഞ നടീനടന്മാരും സി.പി.എമ്മിന്‍റെ അപ്രഖ്യാപിത ഭീഷണിക്ക് മുന്നില്‍ ഒന്നൊന്നായി പിന്‍വാങ്ങി. അവസാനം ടിപിയുടെ വേഷം ചെയ്‌യാന്‍ ടി പിയുടെ നാട്ടുകാരനെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം അപാരമായ രൂപസാദൃശ്യം തന്നെയായിരുന്നുവെന്ന് മൊയ്‌തു താഴത്ത് പറയുന്നു. . ചെറുപ്പകാലത്ത് നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ള രമേശിന് മൊയ്‌തുവിന്റെ ഓഫര്‍ സിപിഎം ഭീഷണികള്‍ക്ക് മുന്നിലും സ്വീകാര്യവുമായി. ഇദ്ദേഹം ഇപ്പോള്‍ കഥാപാത്രമാവാനുള്ള മുന്നൊരുക്കത്തിലാണ് രമേശ്.
ടി.പിയുമായി രൂപസാദൃശ്യമുള്ള ഒരാള്‍ വടകരയിലുന്നെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംവിധായകന്‍ മൊയ്‌തു താഴത്ത് യാദൃശ്‌ചികമായി രമേശിനെ
കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്‌ച്ച ഒരു വര്‍ഷമായി പാര്‍ട്ടി ഭീഷണികള്‍ക്കു മുന്നില്‍ മുടങ്ങിക്കിടക്കുന്ന പ്രോജക്‌ടിന് ജീവവായുവായി
മാറി.
Comments