You are Here : Home / എഴുത്തുപുര

മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കി: ഡിജിപി

Text Size  

Story Dated: Sunday, September 29, 2013 07:35 hrs UTC

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്റെ കത്ത്. ഇന്റലിജന്‍സ് മേധാവി ടിപി സെന്‍കുമാര്‍ ആഗസ്റ്റ് 29ന് അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിപി പുതിയ കത്ത് തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്‌റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഐജിക്കും ഡിജിപി അയച്ച കത്തിലാണ് ഡിജിപിയുടെ പ്രസ്താവനയുള്ളത്.ഈ മാസം ഒന്‍പതിനാണ് ഡിജിപി കത്തയച്ചത്.വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതു സംബന്ധിച്ച കത്തിലാണ് ഡിജിപിയുടെ ഈ പരാമര്‍ശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.