കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച വിധിക്കും.വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും വിധി പ്രഖ്യാപിക്കുക.
അഴിമതി നിരോധന നിയമപ്രകാരം ആണ് ലാലു കുറ്റക്കാരന്‍ ആണെന്ന് കണ്ടത്തെിയിരിക്കുന്നത്. ഇതനുസരിച്ച് മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവു ലഭിച്ചേക്കാം. അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്.പതിനേഴുവര്‍ഷത്തിനുശേഷമാണ് കേസില്‍ വിധിവരുന്നത്. ലാലുവിനു പുറമെ കോണ്‍ഗ്രസ് നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ മിശ്രയും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളുമുള്‍പ്പെടെ കേസിലെ 45 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ലാലു അടക്കമുള്ളവരെ റാഞ്ചിയിലെ ജയിലിലേക്ക് മാറ്റി.
Comments