കൃത്യമായ നിരീക്ഷണ സംവിധാനം ഇല്ലാത്തതിനാല്‍ 162 മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ബഹുരാഷ്ട്ര കമ്പനികളുടെ മരുന്ന് പരീക്ഷണത്തിനെതിരെ സന്നദ്ധ സംഘടനയായ സ്വാസ്ഥ്യ അധികാര്‍ മഞ്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.പരീക്ഷണത്തിന് വിധേയരാവുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി ആവര്‍ത്തിച്ചു. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
Comments