You are Here : Home / എഴുത്തുപുര

ഡാ‍റ്റാ സെന്റര്‍: സിബിഐ അന്വേഷണം വേണമെന്ന് യുഡി‌‌എഫ്

Text Size  

Story Dated: Monday, September 30, 2013 12:45 hrs UTC

ഡാ‍റ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് യുഡി‌‌എഫ് യോഗത്തില്‍ ആവശ്യം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉന്നയിച്ചത്. യുഡി‌എഫ് യോഗത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പറയുകയും പിന്നീട് സുപ്രീംകോടതിയില്‍ അങ്ങനെയൊരു തീരുമാനമില്ലെന്ന് അറിയിക്കുകയും ചെയ്തത് ശരിയായില്ലെന്ന് ഇരുവരും യുഡി‌എഫ് യോഗത്തില്‍ അറിയിച്ചു. യോഗശേഷം പുറത്തുവന്ന യുഡി‌എഫ് കണ്‍‌വീനര്‍ പിപി തങ്കച്ചന്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും സിബി‌ഐ അന്വേഷണം വേണമെന്നത് മുന്‍പേ യുഡി‌എഫ് എടുത്ത തീരുമാനമാണെന്നും വ്യക്തമാ‍ക്കി.സിബി‌ഐ അന്വേഷണം വേണമെന്നത് മന്ത്രിസഭാ തീരുമാനമാണ്. ഇത് മാറ്റേണ്ട സാഹചര്യമില്ല. ഒക്ടോബര്‍ 10ന് യുഡി‌എഫ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.