കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചു. വിചാരണ നേരിട്ട 18 പ്രതികളില്‍ അഞ്ച് പേരെ പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ കുറ്റവിമുക്തരാക്കി.കശ്മീരില്‍ ആയുധ പരിശീലനത്തിനായി യുവാക്കളെ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കേസ്. ലഷ്‌കര്‍ഇതോയിബയുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പ്രവര്‍ത്തിച്ചിരുന്നതായി എന്‍.ഐ.എ. ആരോപിച്ചിരുന്നു.അബ്ദുള്‍ ജലീലും, സര്‍ഫ്രാസ് നവാസും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളില്‍ ഉള്‍പ്പെടുന്നു.കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. മുഹമ്മദ് നൈനാന്‍, ബദറുദീന്‍, പി.കെ അനസ്, സിനാജ്, അബ്ദുള്‍ ഹമീദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
Comments