യുഡിഎഫിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആന്റണിയുടെ സാന്നിധ്യം സഹായിക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്. ആന്റണിയുടെ സേവനം കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ആന്റണിയെ സുഖവിവരം തിരക്കാന്‍ വിളിച്ചപ്പോള്‍ കേരളത്തിലെ പ്രശ്നങ്ങളില്‍ ചര്‍ച്ചനടത്തുമെന്ന് അറിയിച്ചതായി മുരളീധരന് പറഞ്ഞു.അതേസമയം ആന്റണി കേരളത്തിലേക്ക് പ്രവര്‍ത്തനമേഖല മാറ്റുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.
Comments