നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. എം.എല്‍.എ സ്ഥാനം രാജിവെക്കുന്നുവെന്ന് സൂചിപ്പിക്കുന്ന കത്ത് പാര്‍ട്ടി ചെയര്‍മാനാണ് ഇന്ന് രാവിലെയാണ് കൈമാറിയത്. സ്പീക്കര്‍ക്ക് നല്‍കാനുള്ള കത്തും അദ്ദേഹം ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കി. വിവാദങ്ങള്‍ അവസാനിച്ച ശേഷവും മന്ത്രിസ്ഥാനം തിരിച്ചുനല്‍കാത്തതും നിലപാടിലേക്ക് നയിച്ചു.
സ്പീക്കര്‍ക്ക് രാജിക്കത്ത് കൊടുക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്താല്‍ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും. രാജിക്കത്ത് നല്‍കിയതിലൂടെ ഇത് ഒരു സമ്മര്‍ദ തന്ത്രം മാത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
Comments