മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി എന്നിവരെക്കാള്‍ വലിയ സ്ഥാനാര്‍ഥിയല്ല നരേന്ദ്ര മോഡിയെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം.അഴിമതി ഒരു പ്രശ്നം തന്നെയാണ്. അതേ പ്രശ്നം ചത്തീസ്ഗഢിലും, മധ്യപ്രദേശിലും ഗുജറാത്തില്‍ പോലുമുണ്ടെന്ന് ഓര്‍ക്കണമെന്ന് ചിദംബരം പറയുന്നു.തങ്ങളെ പൂര്‍ണമായും എഴുതിത്തള്ളാന്‍ വരട്ടെ. തങ്ങള്‍ക്ക് ഇന്നൊരു വാജ്പേയി മുമ്പിലില്ല നേരിടാന്‍. നരേന്ദ്ര മോഡിയെയാണ് നേരിടേണ്ടത്. മോഡിയാകട്ടെ വളരെ മോശം ട്രാക്ക് റെക്കോഡുള്ള വ്യക്തിയുമാണെന്ന് ചിദംബരം പറയുന്നു.
Comments