കേരളത്തിലെ ജയിലുകള്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തിലേക്കു മാറുന്ന പദ്ധതിക്കു തുടക്കമായി.നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തിരുവനന്തപുരത്ത് നെട്ടുകാല്‍ത്തേരി, തേവന്‍കോട് തുറന്ന ജയിലുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.വൈദ്യുതിചാര്‍ജ് ഇനത്തില്‍ പ്രതിവര്‍ഷം 1.27 കോടി രൂപ ലാഭിക്കാന്‍ ജയില്‍ വകുപ്പിന് ഇതിലൂടെ സാധിക്കും.
Comments