ദരിദ്രര്‍ക്കായി ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള രാജ്യങ്ങളുടെ അവകാശം ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ.) ബാലിയില്‍ നടക്കുന്ന ലോക വ്യാപാര സംഘടനാ സമ്മേളനത്തില്‍ അംഗീകരിച്ചു.ഇതോടെ ഇന്ത്യ ബാലി പ്രഖ്യാപനത്തിന്റെ കരടിന് സമ്മതിച്ചു. ഒത്തുതീര്‍പ്പിനെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ കരട് പ്രഖ്യാപനത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞു. കാര്‍ഷിക സബ്‌സിഡി മൊത്ത ഉത്പാദനത്തിന്റെ 10 ശതമാനം കവിയരുതെന്ന നിര്‍ദേശത്തിന്റെ ലംഘനമാണ് ഇന്ത്യയുടെഭക്ഷ്യസുരക്ഷാ പദ്ധതിയെന്ന് വികസിത രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. പദ്ധതിക്കായി ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ആഗോള വിപണിയിലേക്ക് ഒഴുക്കുമെന്നും അത് വിലയിടിവിന് കാരണമാകുമെന്നും അവര്‍ ആശങ്കപ്പെട്ടു. കരട് പ്രഖ്യാപനത്തിന് സമ്മേളനം അംഗീകാരം നല്‍കുന്നതോടെ ബാലി പ്രഖ്യാപനം പുറത്ത് വരും.
Comments